ദോഹ:തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും തൊഴിൽ സുരക്ഷാ-ആരോഗ്യ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഖത്തർ സർക്കാരിന്റെ ശക്തമായ പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കി തൊഴിൽ മന്ത്രി ഡോ. അലി ബിൻ സ്മൈഖ് അൽ മർറി. ......
ദോഹ: ചൈനീസ് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ നാഷണൽ എനർജി അഡ്മിനിസ്ട്രേഷൻ അഡ്മിനിസ്ട്രേറ്റർ വാങ് ഹോങ്ഷിയുമായി ഖത്തർ ഊർജ്ജ കാര്യ സഹമന്ത്രി ഹിസ് എക്സലൻസി സാദ് ബിൻ ഷെരീദ അൽ കാബി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വീഡിയോ കോൺഫറൻസ് വഴി (വിർച്വൽ) ആയിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
ഖത്തറും ചൈനയും തമ്മിലുള്ള ഊർജ്ജ മേഖലയിലെ നിലവിലെ ബന്ധങ്ങളും സഹകരണവും യോഗത്തിൽ ചർച്ചയായി. ......
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ രൂക്ഷമായ സംഘർഷാവസ്ഥയെ തുടർന്ന് ഇന്ത്യൻ സമ്പദ്വ്യവസ്ഥ നേരിടുന്ന സമ്മർദം കുറയ്ക്കുന്നതിനായി ഇന്ത്യൻ റിസർവ് ബാങ്ക് (ആർബിഐ) 12 ബില്യൺ ഡോളർ (ഏകദേശം 1.14 ലക്ഷം കോടി രൂപ) മൂല്യമുള്ള സ്വർണം വിറ്റഴിച്ചെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ......
ഫ്ലാറ്റിനുള്ളില്‍ അത്യാധുനിക രീതിയില്‍ കഞ്ചാവ് കൃഷി ചെയ്ത ഐടി മാനേജർ പിടിയില്‍.
ഹരിയാന സ്വദേശിയായ വിശാലാണ് (26) പിടിയിലായത്.
പൊലീസ് നടത്തിയ പരിശോധനയില്‍ മുപ്പത് സെന്റീമീറ്റർ വരെ ഉയരമുള്ള 70ഓളം കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്.
പ്രത്യേകതരം ചെടിച്ചട്ടികളിലും മുട്ട വാങ്ങുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലുമായാണ് കഞ്ചാവ് നട്ടിരുന്നത്. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ലഭിച്ച വിവരത്തിലാണ് നടപടി. ......
ഷാർജ: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു. ഇസ്മായിൽ പൊന്നാരം ഇബ്രാഹിം കുട്ടി എന്നയാളാണ് മരിച്ചത്. പ്രതി മലയാളിയാണന്നാണ് വിവരം.......
തെക്കുപടിഞ്ഞാറൻ കാലവർഷം 2026 ജൂൺ നാലോടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യത.......
സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കും. തിങ്കൾ വൈകിട്ട് അഞ്ച് വരെയുള്ള കണക്കനുസരിച്ച് 4,19,518 പേർ അപേക്ഷ സമർപ്പിച്ചു. ......
ദോഹ: അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ കാര്യക്ഷമതയും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകളും ആധുനിക യന്ത്രസാമഗ്രികളും നടപ്പിലാക്കി ഖത്തർ പൊതുമരാമത്ത് അതോറിറ്റി (അശ്ഗാൽ). സ്മാർട്ട് സൊല്യൂഷനുകൾ നടപ്പിലാക്കുന്നതിനും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമുള്ള അതോറിറ്റിയുടെ വിപുലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം.
റോഡുകളുടെ വശങ്ങൾ നിർമ്മിക്കുന്നതിനും (Curb) പേവിംഗ് ജോലികൾക്കുമായി 'വിർട്ട്ഗൻ എസ്.പി 25' (Wirtgen SP 25) എന്ന അത്യാധുനിക യന്ത്രമാണ് അശ്ഗാൽ ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്. ......
ദോഹ: ഉപഭോക്താക്കളുടെ മാറുന്ന ശീലങ്ങളും ഡിജിറ്റൽ സംവിധാനങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയും മുൻനിർത്തി ഖത്തറിലെ ഓൺലൈൻ ബിസിനസ്സ് മേഖലയിൽ വൻ മുന്നേറ്റം. 2020-ലെ കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്ത് ഓൺലൈൻ സംരംഭകത്വം വലിയ തോതിലാണ് വികസിച്ചിരിക്കുന്നത്.
യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെ കണക്കുകൾ പ്രകാരം 2019-ൽ ഏകദേശം 150 കോടി ഡോളർ മൂല്യമുണ്ടായിരുന്ന ഖത്തറിലെ ഇ-കൊമേഴ്സ് വിപണി, പ്രമുഖ മാർക്കറ്റ് റിസർച്ച് സ്ഥാപനമായ 'മോർഡോർ ഇന്റലിജൻസി'ന്റെ വിലയിരുത്തൽ അനുസരിച്ച് 2025-ഓടെ 400 മുതൽ 500 കോടി ഡോളറിലേക്ക് ഉയർന്നതായാണ് കണക്കാക്കുന്നത്. ......